ആറളം ഫാമില്‍ കാട്ടാനയാക്രമണം: ഒരു മരണം

Saturday 8 December 2018 4:26 pm IST

കണ്ണൂര്‍ : ആറളം ഫാമിലെ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്താംബ്ലോക്കിലെ കൃഷ്ണന്‍ മണക്കാവാണ്(45) ആനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കുടിലിനകത്തു വിശ്രമിക്കുകയായിരുന്ന കൃഷ്ണനെ ഫാമിലെത്തിയ ആന ആക്രമിച്ചശേഷം തുമ്പിക്കൈകോണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് അധികാരികളെ ബന്ധപ്പട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് പരാതി ഉയരുന്നുണ്ട്. 

ആലക്കോട് എസ്‌റ്റേറ്റില്‍ നിന്നും പുനരധിവാസ മേഖലയായ ആറളത്ത് ഭൂമി ലഭിച്ചതിനെ തുടര്‍ന്നാണ് കൃഷ്ണന്‍ കുടുംബ സമേതം ഇങ്ങോട്ടേയ്ക്ക് താമസം മാറിയത്‌

കാട്ടാനയുടെ ആക്രമണങ്ങള്‍ ഈ പ്രദേശത്ത് പതിവാണ്. അടുത്തിടേയും ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.