ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയുടെ ഓഫിസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വാദ്രയുമായി ബന്ധമുള്ള വ്യക്തികളുടേയും രണ്ട് ജോലിക്കാരുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.
യുപിഎ ഭരണ സമയത്ത് നടത്തിയ പ്രതിരോധ, ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബിക്കാനീറില്‍ നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ച് വാദ്രക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവാന്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും വാദ്ര എത്താതിനെ തുടര്‍ന്ന് മൂന്നാമതും നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: