ആലപ്പുഴ: തൊട്ടതെല്ലാം പൊന്നാക്കി കണ്മണി കലോത്സവ വേദിയില്‍ നിന്ന് പടിയിറങ്ങുന്നു. ശാരീരിക വെല്ലുവിളികളെ മറികടന്ന് ഇക്കുറി കണ്മണി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡ് നേടിയാണ് കണ്മണി സ്കൂള്‍ കലോത്സവ വേദിയില്‍ നിന്ന് പടിയിറങ്ങുന്നത്.
താമരക്കുളം വിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ കണ്മണി ശാസ്ത്രീയ സംഗീതം, കഥകളിസംഗീതം എന്നിവയിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സംസ്ഥാന കലോത്സവത്തിലെ നിറസാന്നിധ്യമാണ്. ജന്മനാ കൈകാലുങ്കള് ഇല്ലാത്ത കണ്മണി അമ്മയുടെ സഹായത്തോടെയാണ് മേളകളില്‍ എത്തുന്നത്.
ശാസ്ത്രീയ സംഗീതത്തിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സമ്മാനം ലഭിക്കുന്നത്. വര്‍ക്കല സി.എസ്. ജയറാമും, വീണാ ചന്ദ്രനുമാണ് ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കുന്നത്. ആറന്മുള സുരേന്ദ്രനാണ് കഥകളി സംഗീതത്തില്‍ ഗുരു. പ്രവാസിയായ ശശികുമാറിന്റെയും രേഖയുടെയും മകളാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മണികണ്ഠന് സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: