ആലപ്പുഴ: മലയാളിയുടെ സന്തോഷത്തിന്റെ പ്രതീകമായിമാറിയ സന്തോഷ സെല്‍ഫികള്‍ കലോത്സവവേദിയെയും കീഴടക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം സന്തോഷ സെല്‍ഫികള്‍ മാത്രം. അതിന് മത്സരാര്‍ഥികള്‍ എന്നോ അധ്യാപകരെന്നോ കാണികളെന്നോ വേര്‍തിരിവില്ല.
തങ്ങളുടെ വേഷപ്പകര്‍ച്ച കുടുംബാംഗങ്ങളുമായി സെല്‍ഫിയെടുത്ത് പങ്കുവയ്ക്കുന്ന ശ്രമത്തിലാണ് മത്സരാര്‍ഥികള്‍. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ജൂനിയര്‍ റെഡ് ക്രോസ് വളന്റിയര്‍മാര്‍, കാണികള്‍, ഹരിതസേന തുടങ്ങി എവിടെയും. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലും മറ്റു കലാരംഗങ്ങളിലും ശ്രദ്ധനേടിയവര്‍ കലോത്സവ വേദിയിലെത്തുമ്പോള്‍ അവരുമായി സന്തോഷ സെല്‍ഫിയെടുക്കുന്ന കലാസ്നേഹികള്‍. അങ്ങനെ നീളുകയാണ് സെല്‍ഫി മത്സരങ്ങളും കലയുടെ ഉത്സവ വേദിയില്‍. നാളെ ഈ ഓര്മചിത്രങ്ങള് നിങ്ങളെ നോക്കി ചിരിതൂകും 59-ാം കലോത്സവ ഓര്‍മകള്‍ക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: