ആലപ്പുഴ: സാമ്പത്തിക പരാധീനതകളെ മറികടന്നെത്തി അനന്യ വിജയം കൈപ്പിടിയിലൊതുക്കി. മാന്നാര്‍ നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനന്യ രാജനാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ ഒന്നാമതെത്തിയത്.
ഡിഡിയുടെ അപ്പീലിലൂടെയാണ് മത്സരിക്കാനെത്തിയത്. ആര്‍എല്‍വി പ്രദീപിന് കീഴില്‍ മൂന്നര വയസ് മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. വെണ്ണിക്കുളം കല്ലൂപ്പാറ ആടിപ്ലാക്കല്‍ വീട്ടില്‍ ടാപ്പിങ് തൊഴിലാളിയായ രാജന്റെയും ഉഷയുടേയും മകളാണ്. മകളെ വേദിയിലെത്തിക്കാനുള്ള അച്ഛന്റെ ആഗ്രഹത്തിന് തുണയായത് അധ്യാപകരുടെ സഹായമാണ്. ആടയാഭരണങ്ങള്‍ നൃത്ത അധ്യാപകന് നല്കിയപ്പോള് മറ്റ് സാമ്പത്തിക ചെലവുകള്‍ വഹിച്ചത് സ്കൂളിലെ അധ്യാപകരാണ്.
പത്തനംതിട്ട ജില്ലയെ പ്രതിനിധാനം ചെയ്ത് സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്ലസ്ടു പഠനത്തിനായി മാന്നാറിലേക്കെത്തിയതോടെ ആതിഥേയ ജില്ലക്ക് വേണ്ടി മത്സരിക്കാനും വിജയിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനന്യയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: