താനെ : മഹാരാഷ്ട്ര അംബര്‍നാഥില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയ്ക്കു നേരെ കൈയേറ്റ ശ്രമം. ശിനിയാഴ്ച രാത്രി അംബര്‍നാഥില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയെ അക്രമി തള്ളുകയും മുഖത്ത് അടിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ യുവാവിനെ തള്ളിമാറ്റി മന്ത്രിയെ രക്ഷിക്കുകയായിരുന്നു. പിന്നീട് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി, ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതെ മന്ത്രി അവിടെ നിന്ന് ഉടന്‍ തന്നെ മടങ്ങി.
റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രവര്‍ത്തകനാണ് അക്രമി. എന്നാല്‍ കൈയേറ്റം ചെയ്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: