മനാമ : ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം എന്‍.എസ്. മാധവന്. മലയാല സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം.
ഈ മാസം 16ന് ബഹറിന്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് കേരളീയ സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ കവി കെ. ജി. ശങ്കരപ്പിള്ള പുരസ്കാരദാനം നിര്‍വ്വഹിക്കും.
എം. മുകുന്ദന്, കെ.എസ്. രവികുമാര്‍. കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് എന്‍.എസ്.. മാധവനെ തിരഞ്ഞെടുത്തത്. 1970ല്‍ പുറത്തിറങ്ങിയ ശിശു എന്ന ചെറുകഥയാണ് എന്‍.എസ് മാധവനെ ശ്രദ്ധേയനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: