ചൈന: മെക്സിക്കോയുടെ വനേസ പോണ്‍സ് ദെ ലിയോണ്‍ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി. 118 സുന്ദരികളെ പിന്തള്ളിയാണ് വനേസ വിജയിയായത്. മെക്സിക്കോയില്‍ നിന്നും ഒരാള്‍ ആദ്യമായാണ് ലോക സുന്ദരിപ്പട്ടം ചൂടുന്നത്.
ചൈനയില സന്യ സിറ്റിയില്‍ നടന്ന ചടങ്ങില്‍ മുന്‍ ലോകസുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലറാണ് വനേസയെ കിരീടം അണിയിച്ചത്. ഇന്റര്‍നാഷണല്‍ ബിസിനസ്സില്‍ ബിരുദധാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില വക്താവാണ്. കൂടാതെ പെണ്‍കുട്ടികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ബോര്‍ഡ് അംഗവുമാണ്.
തായ്ലന്‍ഡിന്റെ നിക്കോളന്‍ പിചാപ ലിസ്നുകനാണ് ഫസറ്റ് റണ്ണറപ്പ്. ഇന്ത്യയുടെ അനുക്രീതി വാസ് ആദ്യ 12ല്‍ ഇടം നേടാതെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: