കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

Sunday 9 December 2018 12:17 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുജ്ഗുന്ദ് മേഖലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇവര്‍ ഏത് ഭീകര സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമല്ല.

ഭീകരരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങളും കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെയും പോലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറയിച്ചു. ആക്രമണത്തില്‍ നാല് വീടുകള്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.