മുംബൈ : വജ്രവ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിന്ദി മറാത്തി സീരിയല്‍ താരം ദേവൂലിന ഭട്ടാചാര്‍ജി അറസ്റ്റില്‍. വജ്രവ്യാപാരിയായ രാജേശ്വരി കിഷോരിലാല്‍ ഉദാനിയുടെ മൃതദേഹം കഴിഞ്ഞദിവസം നവി മുംബൈ പന്‍വേലില്‍ നിന്ന് അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ചയായി ഉദാനിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരുമ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. അറസ്റ്റിലായ ദേവൂലിനയുമായി ഉദാനിയ്ക്ക് ബന്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ട്.
കാണാതായ ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിരുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: