കൊച്ചി: അനധികൃതമായി തടങ്കലില്‍ വച്ചതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. അനാവശ്യമായ കേസുകളെടുത്ത് പീഡിപ്പിച്ചതിന് മാനനഷ്ടത്തിനും, നഷ്ടപരിഹാരവും ആവശ്യപ്പെട്ടാകും നടപടികള്‍ സ്വീകരിക്കുക.
ശബരിമലയില്‍ ഇപ്പോഴും പ്രക്ഷോഭകാരികള്‍ തുടരുന്നു എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന സര്‍ക്കാരിന്റെ പാപ്പരത്തത്തിന് തെളിവെന്നും കെ സുരേന്ദ്രന് പറഞ്ഞു. വനിതാമതില്‍ തുടക്കത്തിലേ പൊളിഞ്ഞു പോയ മതിലാണ്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടി പരിപാടി നടത്തനുള്ള നീക്കമാണ് തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: