മട്ടാഞ്ചേരി: ഇന്ത്യന്‍ നാവികസേന സോമാലിയന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് തോക്കുകളും സ്ഫോടകവസ്തുക്കളും പിടികൂടി. ഗള്‍ഫ് കടലിടുക്കുകളില്‍ പട്രോളിങ്ങ് നടത്തുന്നതിനിടെ ഐഎന്‍എസ് സുനൈനയാണ് അതിശക്ത ശേഷിയുള്ള നാല് എ കെ 47 തോക്കുകള്‍, തിരികള്‍, ലൈറ്റ് മെഷീന്‍ഗണ്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തിയത്.
സോമാലിയന്‍ തീരത്ത് 25 നോട്ടിക്കല്‍ മൈല്‍ അകലെ അനധികൃത മത്സ്യബന്ധനം നടത്തുകയായിരുന്നു ബോട്ട്, ആയുധശേഖരം കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ നാവികസേന വിശദമായ പരിശോധന നടത്തി. ഗള്‍ഫ് കടലിടുക്കുകളിലെ കടല്‍ക്കൊള്ളയ്ക്കെതിരെ 2017ലെ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സേന പട്രോളിങ്ങ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: