കൊച്ചി : ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഈ മാസം 14ന് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നിശ്ചയിച്ച ടാക്സി ചാര്‍ജ് ഉറപ്പാക്കണമെന്നും ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ ചൂഷണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ലേബര്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടേയും ഗതാഗത മന്ത്രിയുടേയും സാന്നിധ്യത്തില്‍ രണ്ടുതവണ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് ഇറങ്ങിയത്.
ഒമ്പത് യൂണിയനുകളിലുള്ള ആയിരത്തോളം ഡ്രൈവര്‍മാരാണ് സമരത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: