വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യന്‍ എ ടീം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം കളി അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യ മത്സരവും ഇന്ത്യ ജയിച്ചിരുന്നു. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 300 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒരോവറും അഞ്ച് വിക്കറ്റുകളും ബാക്കിനിര്‍ത്തി മറികടന്നു.
തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുടെയും (111) ശ്രേയസ്സ് അയ്യര്‍, വിജയ് ശങ്കര്‍ (ഇരുവരും 59) എന്നിവരുടെയും ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 109 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സറുമടങ്ങുന്നതായിരുന്നു മനീഷ് പാണ്ഡെയുടെ ഇന്നിങ്ങ്സ്. ഓപ്പണര്‍മാരായ ശുഭം ഗില്‍, മയാങ്ക് അഗര്‍വാള്‍ എന്നിവര്‍ 25 റണ്‍സ് വീതം നേടി.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തു. 102 റണ്‍സ് നേടിയ വില്‍ യങ്ങിന്റെയും 99 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് വര്‍ക്കറുടെയും മികച്ച ബാറ്റിങ്ങാണ് ന്യൂസിലാന്‍ഡിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. ഡാരില്‍ മിച്ചല്‍ 45 റണ്‍സുമെടുത്തു. ഇന്ത്യക്കായി ഖലീല്‍ അഹമ്മദ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: