മട്ടാഞ്ചേരി: കാശ്മീരില്‍ പാക് സൈനികരുടെ വെടിവെപ്പില്‍ വീരമൃത്യുവരിച്ച ലാന്റ്സ് നായ്ക്ക് ആന്റണി സെബാസ്റ്റിനെ കൊച്ചി അനുസ്മരിച്ചു. നവംബര്‍ 13ന് കാശ്മീരില്‍ കര്ത്തവ്യനിര്വ്വഹണത്തിനിടെയാണ് ലാന്‍സ് നായ്ക്ക് ആന്റണി വെടിയേറ്റ് വീരമൃത്യുവരിച്ചത്. പൈതൃക നഗരിയിലെ യുദ്ധസ്മാരകത്തില്‍ നടന്ന വീരമൃത്യു സൈനിക അനുസ്മരണ ചടങ്ങില്‍ ആന്റണി സെബാസ്റ്റന്റെ ഭാര്യ അന്നഡയാന മകന് എയ്ഡസണുമൊത്ത് നിറകണ്ണുകളോടെയാണ് സ്മൃതി പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
ഒത്തുകൂടിയവരും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. ഐ എന്‍ എസ് ദ്രോണാചാര്യ കമാന്‍ഡിങ്ങ് ഓഫീസര്‍ സൈമണ്‍ മത്തായി, ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സ്നേഹില്കുമാര്് എന്നിവരുടെ സാന്നിധ്യത്തില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന് സ്മൃതി പുരസ്ക്കാരം സമ്മാനിച്ചു. കൊച്ചി കാര്ണിവലിനോടനുബ ന്ധിച്ച് നടന്ന ചടങ്ങില്‍ അമ്മ ഷീലമൈക്കിള്,സഹോദരി ദിവ്യആന്റണി എന്നിവരുമൊത്താണ് ഡയാന ആന്റണി കൊച്ചിയുടെ ആദരവ് ഏറ്റു വാങ്ങാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: