മട്ടാഞ്ചേരി: രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിച്ച് കൊച്ചിന് കാര്‍ണിവലിന് തുടക്കമായി. ഫോര്‍ട്ട്കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ച് കൊച്ചിന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.യുദ്ധ സ്മാരകത്തില്‍ മേയര്‍ സൗമിനി ജെയിന്, ഫോര്‍ട്ട്കൊച്ചി സബ്ബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, ഐ എന്‍എസ് ദ്രോണാചാര്യ കമാന്‍ഡിങ്ങ് ഓഫീസര്‍ സൈമണ്‍ മത്തായി, നാഷണല്‍ എക്സ് സര്‍വ്വീസ് മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കു വേണ്ടി കെ.എം.പ്രതാപന്,കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രമേശ് അമരാവതി, മദ്രാസ് റെജിമെന്റിനു വേണ്ടി സി.വിശ്വംഭരന് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കാശ്മീരില്‍ വീരമൃത്യു വരിച്ച ലാന്‍ഡ്സ് നായ്ക്ക് അഗസ്റ്റിന് സെബാസ്റ്റിനെ ചടങ്ങില്‍ അനുസ്മരിച്ചു. വീരസൈനികന്റെ ഭാര്യ അന്നാ ഡയാനക്ക് മേയര്‍ സ്മൃതി ഫലകം നല്കി.
സ്മാരകത്തിലെ സൈനിക ചടങ്ങുകള്‍ക്കു ശേഷം പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശ ഗാനം ആലപിച്ചു. തുടര്‍ന്ന് വിമുക്തഭടന്മാരുടെ ഐക്യദാര്‍ഢ്യ പ്രതിജ്ഞ നടന്നു. ചടങ്ങില്‍ അഡ്വ: ജയ ജോളി, മുന്‍ മേയര്‍ കെ.ജെ.സോഹന്‍ .എന്‍.എസ്.ഷാജി, പി.ജെ.ജോസി, ബോസ് കൃഷ്ണമാചാരി, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, കൊച്ചിനഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി മാത്യൂ, കൗണ്‍സിലര്‍മാരായ ഷീബാലാല്‍, ജയന്തി പ്രേംനാഥ്, ബിന്ദു ലെവിന്‍ , ഇന്ത്യന്‍ സൈനികരുടേയും വിമുക്തഭടന്മാരുടെയും യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ യും കുടുംബാംഗങ്ങള്‍, എന്‍സിസി കേഡറ്റുകള്‍ നാട്ടുകാര്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: