എസ്.രമേശന്‍ നായരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആദരിച്ചു

Monday 10 December 2018 1:17 am IST

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എസ്. രമേശന്‍ നായരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം പുതുക്കലവട്ടത്തെ വീട്ടിലെത്തി പൊന്നാട അണിയിച്ചു. തിരുക്കുറള്‍വിവര്‍ത്തനത്തിന്റെ ഒരു പുസ്തകവും, കേന്ദ്ര സാഹിത്യ പുരസ്‌കാരം നേടിയ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ആധാരമാക്കി എഴുതിയ 'ഗുരുപൗര്‍ണിമ' എന്ന  പുസ്തകവും രമേശന്‍ നായര്‍ കണ്ണന്താനത്തിനു നല്‍കി.

 കവിക്ക് കേന്ദ്ര സാഹിത്യ പുരസ്‌കാരം കിട്ടിയത് നാടിന് അഭിമാനമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. തന്നെ അഭിനന്ദിക്കാനെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തിരിച്ചൊരു പൊന്നാടയണിച്ചാണ് എസ്. രമേശന്‍ നായര്‍  യാത്രയാക്കിയത്.  ഭാര്യ രമ , മകന്‍ മനുരമേശന്‍, മരുമകള്‍ ഉമാദേവി,സി.ജി  രാജഗോപാല്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

അനേകം ഹിറ്റ് സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ച എസ്.രമേശന്‍ നായര്‍ കന്നിപ്പൂക്കള്‍ മുതല്‍ ഗുരുപൗര്‍ണിമ വരെ അന്‍പതില്‍ പരം കാവ്യങ്ങള്‍, നാടകങ്ങള്‍,ഗാനസമാഹാരങ്ങള്‍ നൂറ്റിഅന്‍പതോളം ചലച്ചിത്ര്ഗാനങ്ങള്‍,തിരുക്കുറള്‍,ചിലപ്പതികാരം തുടങ്ങിയ തമിഴ് വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ക്ക് മലയാള വിവര്‍ത്തനം തുടങ്ങി എണ്ണമറ്റ ഗ്രന്ഥങ്ങള്‍കൊണ്ട് കൈരളിയെ സമ്പന്നമാക്കി.കേരള സാഹിത്യഅക്കാദമി, അമൃതകീര്‍ത്തി,ബാലാമണിയമ്മ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ജന്മാഷ്ടമിപുരസ്‌കാരം ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമിപുരസ്‌കാരവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.