ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തിനായി പാതിരാവിലും പോരാട്ടം തുടരുന്നു. രാത്രി 8.15 വരെയുള്ള വിവരമനുസരിച്ച് 877 പോയിന്റുകളോടെ കോഴിക്കോടാണ് മുന്നില്‍. 872 പോയിന്റുകളോടെ പാലക്കാട് തൊട്ടടുത്തുണ്ട്. തൃശൂരിന് 848 പോയിന്റുകളാണുള്ളത്. ആതിഥേയരായ ആലപ്പുഴ 820 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
കണ്ണൂര്‍ 846, മലപ്പുറം 840, എറണാകുളം 831, കൊല്ലം 809, തിരുവനന്തപുരം 803, കാസര്‍കോഡ് 786, കോട്ടയം 781, വയനാട് 779, പത്തനംതിട്ട 722, ഇടുക്കി 663 എന്നിങ്ങനെയാണ് പോയിന്റുനില. ഹൈസ്കൂള്‍ വിഭാഗത്തില്‍ 414 പോയിന്റുകളോടെ കോഴിക്കോടാണ് മുന്നില്‍. പാലക്കാടിന് 411 പോയിന്റുകളുണ്ട്. ഹയര്‍ സെക്കന്‍ഡ റി വിഭാഗത്തിലും 463 പോയിന്റുകളോടെ കോഴിക്കോട് മുന്നിലാണ്. 461 പോയിന്റാണ് പാലക്കാടിന്. സംസ്കൃതോത്സവത്തില്‍ തൃശൂര്‍, എറണാകുളം, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ 80 പോയിന്റുകളോടെ മുന്നിലാണ്. അറബിക് കലോത്സവത്തില്‍ മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്ക് 85 പോയിന്റുകള്‍ വീതമാണുള്ളത്.
അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് കാസര്‍കോഡ് വേദിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: