കാസര്‍കോട്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ഡിവൈഎഫ്ഐ നേതാവും സംഘവും ചേര്‍ന്ന് പെണ്‍കുട്ടിയെ പിടിപ്പിച്ച സംഭവത്തിനെതിരെ എബിവിപിയുടെ പ്രതിഷേധ മതില്.
‘ഞങ്ങളുമുണ്ട് മതിലുകെട്ടാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും പെണ്ക്കുട്ടികള്ക്കുമിടയില്’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന സ്ത്രീ സംരക്ഷണ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘടനം കാസര്‍കോട് കറന്തക്കാട് എബിവിപി സംസ്ഥാന സെക്രെട്ടറി പി. ശ്യാംരാജ് നിര്‍വഹിച്ചു. കേരളം മുമ്പെങ്ങുമില്ലാത്ത രീതിയില്‍ സാമൂഹികമായ അസ്വസ്ഥത നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വിദ്യാര്‍ത്ഥിനി പ്രമുഖ് അഞ്ജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണ്‍, നയനശ്രീ, സിനിഷ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: