ആലപ്പുഴ: എച്ച്എസ്എസ് വിഭാഗം നങ്ങ്യാര്‍കൂത്തില്‍ കാളിയമര്‍ദനം കഥ അവതരിപ്പിച്ച് എം. മധുരിമ എ ഗ്രേഡ് നേടി. നാലാം തവണയാണ് മധുരിമ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നത്.
തിരുവനന്തപുരം മാര്‍ഗി കൂടിയാട്ട കേന്ദ്രത്തിലെ വിദ്യാര്‍ഥിനിയാണ്. നേമം കുടുംബന്നൂരില് തിരുവാതിര വീട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പിആര്‍ഒ മുരളി കോട്ടയ്ക്കകത്തിന്റെയും സെക്രട്ടറിയേറ്റ് ധനകാര്യവിഭാഗം അണ്ടര്‍ സെക്രട്ടറി കെ.ബി. മീനാംബികയുടെയും മകളാണ്.
വഴുതയ്ക്കാട് കാര്‍മല്‍ ഗേള്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സഹോദരന്: മിഥുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: