ആലപ്പുഴ: 59ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടം പാലക്കാടിന്. പന്ത്രണ്ട് വര്‍ഷത്തെ കോഴിക്കോടിന്റെ കിരീട നേട്ടത്തിന് തടയിട്ടാണ് 930 പോയിന്റോടെ പാലക്കാട് കിരീടം ചൂടിയത്. 927 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്തും 903 പോയിന്റ് നേടി തൃശൂര്‍ മൂന്നാം സ്ഥാനത്തും എത്തി.
2006ലാണ് ഇതിന് മുന്‍പ് പാലക്കാടിന് കിരീടം ലഭിച്ചിട്ടുള്ളത്. 2015ല്‍ കോഴിക്കോടുമായി കിരീടം പങ്ക് വച്ചിരുന്നു. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് പാലക്കാട് കിരീടം പിടിച്ചെടുത്തത്. അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍കോഡ് ജില്ലയിലാണ് നടക്കുന്നത്.
പോയിന്റ് നില
1.പാലക്കാട്-930
2.കോഴിക്കോട്-927
3.തൃശൂര്‍-903
4.കണ്ണൂര്‍-901
5.മലപ്പുറം-895
6.എറണാകുളം-886
7.ആലപ്പുഴ-870
8.കൊല്ലം-862
9.തിരുവനന്തപുരം-858
10.കാസര്‍ഗോഡ്-839
11.വയനാട്-834
12.കോട്ടയം-829
13.പത്തനംതിട്ട-770
14.ഇടുക്കി-706
പ്രതികരിക്കാൻ ഇവിടെ എഴുതുക: