കോഴിക്കോട്: വായനശാല ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വനവാസികള്‍ക്ക് നേരെ സിപിഎം ആക്രമണം. കോഴിക്കോട് മലപ്പുറം അതിര്‍ത്തിയിലുള്ള ചാലിയാര്‍ പഞ്ചായത്തിലെ വെണ്ടേക്കം പൊയിലിലാണ് സംഭവം. ഇവിടെ ആദിവാസികള്‍ക്ക് വേണ്ടി ആരംഭിച്ച ഗദ്ദിക വായനശാലയുടെ ഉദ്ഘാടനത്തിനിടെ ആയിരുന്നു സംഭവം. ചടങ്ങിലേക്ക് ഇരച്ചുകയറിയ സിപിഎം പ്രവര്‍ത്തകര്‍ വനവാസികളെ മര്‍ദ്ദിക്കുകയായിരുന്നു.
കോളനിവാസികളായ ചിലര്‍ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നിരുന്നു. ഇക്കൂട്ടരുടെ സഹകരണത്തോടെ വായനശാല തുടങ്ങുന്നതില്‍ സിപിഎം എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
പതിനൊന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മഞ്ചേരിയിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: