തിരുവനന്തപുരം : ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് അതിക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന എ.എന്‍.രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായാണ് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വലിയ പോലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മാര്‍ച്ചിന് നേരെയും പോലീസ് അക്രമം അഴിച്ചുവിട്ടു. കോട്ടയത്ത് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: