തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം അനുഷ്ഠിച്ച് വന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആംബുലന്‍സുമായി എത്തിയാണ് പോലീസിന്റെ നടപടി.
രാധാകൃഷ്ണന് പകരം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന് ഉപവസിക്കും. രാധാകൃഷ്ണന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്. കഴിഞ്ഞ എട്ട് ദിവസമായി അദ്ദേഹം നിരാഹാര സമരം അനുഷ്ഠിച്ച് വരികയായിരുന്നു .
നിരാഹാര സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും പി.സി ജോർജ് എംഎൽഎയും ഇന്ന് നിരാഹാരപന്തലിലെത്തിയിരുന്നു. നിയമസഭ ബഹിഷ്കരിച്ചാണ് ഓ.രാജഗോപാൽ എംഎൽഎയും പി.സി ജോർജ് എംഎൽഎയും നിരാഹാരപന്തലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: