ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി.
2016 സപ്തംബറിലാണ് രഘുറാം രാജന് ശേഷം ആര്‍ബിഐയുടെ 24ാമത് ഗവര്‍ണറായി ഊര്‍ജിത് നിയമിതനായത്. മൂന്ന് വര്‍ഷത്തെ കാലാവധി 2019 സപ്തംബറിലാണ് അവസാനിക്കുന്നത്. 1990ന് ശേഷം കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്ന ആദ്യ ഗവര്‍ണറാണ് ഊര്‍ജിത്.
വിവിധ വിഷയങ്ങളില്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: