മുംബൈ: മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ വര്‍ഷം അരലക്ഷത്തില്‍ കുറവാണെങ്കില്‍ അവരില്‍ നിന്ന് ആദായ നികുതി ഈടാക്കരുതെന്ന് കേന്ദ്രം ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.
പല ബാങ്കുകളും ചട്ടം ലംഘിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആദായ നികുതി നിയമം 194 എ വകുപ്പ് പ്രകാരം നിക്ഷേപ പലിശ 50,000 കൂടുതലാണെങ്കില്‍ മാത്രമേ നികുതി ഈടാക്കാവൂ. കേന്ദ്ര പ്രത്യേക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി.
2018 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന 80 ടിടിബി പ്രകാരം 60 വയസുകഴിഞ്ഞവരുടെ നിക്ഷേപങ്ങളുടെ പലിശ 50,000 വരെയെങ്കില്‍ നികുതി നല്‍കേണ്ട. ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: