മോദി സര്‍ക്കാരിന്റെ വമ്പന്‍ നേട്ടം; മല്ല്യയെ ഇന്ത്യക്ക് കൈമാറും

Monday 10 December 2018 5:55 pm IST
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്നു 2016 മാര്‍ച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.

ലണ്ടന്‍;  ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്ത് 9000 കോടി രൂപയുമായി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യയെ  കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര, നിയമപോരാട്ടങ്ങളുടെ വലിയ വിജയമാണിത്. മല്ല്യക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടാഴ്ച  അനുവദിച്ചിട്ടുണ്ട്. 

സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മല്ല്യ ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്ചീഫ് മജിസ്‌ട്രേറ്റ് ജഡ്ജി എമ്മാ ആര്‍ബുത്ത്‌നോട്ട് വ്യക്തമാക്കി.

നഷ്ടത്തിലായ തന്റെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്നു പറഞ്ഞാണ് വിവിധ ബാങ്കുകളില്‍ നിന്ന് മല്ല്യ വായ്പ്പകളെടുത്തത്. പലിശയടക്കം  9000 കോടി രൂപ 17 ബാങ്കുകള്‍ക്കായി നല്‍കാനുള്ളപ്പോഴാണ് ബ്രിട്ടീഷ് പൗരത്വം കൂടിയുള്ള മല്ല്യ മുങ്ങിയത്. എന്‍ഫോഴ്‌സ്മെന്റും സിബിഐയും മല്ല്യക്കെതിരായി നടത്തിയ അന്വേഷണങ്ങള്‍ക്കിടയിലാണ് മല്ല്യയെ വിട്ടു നല്‍കാന്‍ അഭ്യര്‍ഥിച്ച് വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് േകാടതിയെ സമീപിച്ചത്.

മല്ല്യക്കെതിരായ മുഴുവന്‍ തെൡവുകളും അതുമായി ബന്ധപ്പെട്ട രേഖകളും സിബിഐ കോടതിക്ക് കൈമാറിയിരുന്നു. ഇതിനിടെ ബാങ്കുകള്‍ കൂട്ടായ്മ( കണ്‍സോര്‍ഷ്യം) രൂപീകരിച്ച് നിയമപ്പോരാട്ടവും  നടത്തുന്നുണ്ട.് ഇവര്‍ കേസുമായി നീങ്ങിയതോടെ 2016ലാണ് മല്ല്യ ഇന്ത്യ വിട്ടത്. 

കേസില്‍ കഴിഞ്ഞ വര്‍ഷം  ബ്രിട്ടീഷ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.