മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പ്രമുഖ നഗരമായ ധൂലെയില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. 74യില്‍ 49 സീറ്റും ബിജെപിയുടെ അക്കൗണ്ടില്‍. 2013 ലെ മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ ധൂലെയില്‍ ബിജെപിക്ക് കേവലം 3 സീറ്റ് മാത്രമായിരുന്നു ലഭിച്ചിരുന്നത്.
അഹമ്മ്നഗറിലും ബിജെപി നില മെച്ചപ്പെടുത്തി. 68 സീറ്റില്‍ ബിജെപിക്ക് 18 ഉം ശിവസേന 17ഉം കോണ്‍ഗ്രസ് -എന്‍സിപി സഖ്യത്തിന് 25 സീറ്റുമാണ് ലഭിച്ചത്. ഇവിടെ തൂക്ക് സഭയ്ക്കുള്ള സാധ്യതയും തള്ളാനാവില്ല. 2013 ലെ മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ അഹമ്മ്നഗറില് 9 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: