അതിരമ്പുഴ (കോട്ടയം): സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി.
പുരുഷന്മാരുടെ ഫൈനലില്‍ തൃശൂരിനെ 81-66നും വനിതാ ഫൈനലില്‍ ഇതേ സ്കോറിന് കൊല്ലത്തെയും തകര്‍ത്താണ് തിരുവനന്തപുരം കിരീടം നിലനിര്‍ത്തിയത്.
പുരുഷ വിഭാഗത്തില്‍ കോഴിക്കോടിനെയും വനിതാ വിഭാഗത്തില്‍ പാലക്കാടിനെയും പരാജയപ്പെടുത്തിയ എറണാകുളത്തിനാണ് മൂന്നാം സ്ഥാനം.
ടൂര്‍ണമെന്റിലെ മികച്ച പുരുഷ-വനിതാ താരങ്ങളായി തിരുവനന്തപുരത്തിന്റെ ജിഷ്ണു നായരും സ്റ്റെഫി നിക്സണും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം കെഎസ്ഇബി താരങ്ങളായ ഇരുവര്‍ക്കും പി.എസ്. വിശ്വപ്പന്‍ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: