കൊച്ചി: മനുഷ്യാവകാശസംരക്ഷണത്തിന്റെ പേരില്‍ സംസ്ഥാന വനിതാശിശുവികസനവകുപ്പ് ജില്ലകള്‍ തോറും നടത്തുന്ന ആര്ത്തവസെമിനാര് സ്ത്രീസമൂഹത്തെ അപമാനിക്കാനാണെന്ന് വിഎച്ച്പി പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന്. ഇതിന്റെ പിന്നില്‍ ശബരിമലയുവതീപ്രവേശനമാണെന്നത് മറച്ചുവെച്ചാണിത് സംഘടിപ്പിക്കുന്നത്.
പ്രളയക്കെടുതിയെ തുടര്‍ന്ന് ചെലവുചുരുക്കാന്‍ സ്കൂള്സംസ്ഥാനകലോത്സവമടക്കം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഈ ആഘോഷങ്ങള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടി തുകയാണ് അനുവദിച്ചത്.
വനിതാമതില്നിര്മ്മാണത്തിന്റെ പേരില്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ നടപടി നീതീകരിക്കാനാവില്ല് സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: