ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ പാലക്കാടിന് കലാകിരീടം. കോഴിക്കോടിന്റെ കുത്തക തകര്‍ത്താണ് പാലക്കാട് വിജയം നേടിയത്. 932 പോയിന്റുകള്‍ പാലക്കാടിനും 929 പോയിന്റുകള്‍ കോഴിക്കോടിനും ലഭിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സരങ്ങള്‍ സമാപിച്ചത്. ഫലങ്ങള്‍ പൂര്‍ണമായി പുറത്തുവരാന്‍ പിന്നെയും വൈകി.
തൃശ്ശൂര്‍ 905, കണ്ണൂര്‍ 903, മലപ്പുറം 899, എറണാകുളം 888, ആലപ്പുഴ 872, തിരുവനന്തപുരം 864, കൊല്ലം 863, കാസര്‍കോഡ് 843, വയനാട് 836, കോട്ടയം 831, പത്തനംതിട്ട 772, ഇടുക്കി 706 എന്നിങ്ങനെ പോയിന്റുനില.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോടാണ് ഒന്നാമത്, 498 പോയിന്റ്. പാലക്കാടിന് 496 പോയിന്റ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന് 436 പോയിന്റ്, കോഴിക്കോടിന് 431 പോയിന്റ്.
അടുത്ത കലോത്സവം കാസര്‍കോഡ് ജില്ലയില്‍ നടക്കും. കലോത്സവ പതാക പൊതുവിദ്യാഭ്യാസ ഡയറകട്ര് കെ.ബി. മോഹന്‍കുമാര്‍ കാസര്‍കോഡ് ഡിഡിഇ ഡോ. ഗിരീഷിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: