തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
തിരുവനന്തപുരത്ത് പത്താം ക്ലാസ് വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഇത് മാറ്റമില്ലാതെ നടക്കും. മാറ്റിവച്ച പരീക്ഷ ഡിസംബര്‍ 21ന് നടക്കും.
അതേസമയം ഇന്ന് നടക്കേണ്ടിയിരുന്ന ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എല്ലാ ജില്ലകളിലേതും ഡിസംബര്‍ 21ലേക്ക് മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: