സിപി‌എം ആക്രമണം: പേരാമ്പ്രയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അച്ഛനും വെട്ടേറ്റു

Tuesday 11 December 2018 9:51 am IST

പേരാമ്പ്ര: കല്ലോട് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അച്ഛനും വെട്ടേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കല്ലോട് കീഴലത്ത് പ്രസൂണ്‍(32), അച്ഛന്‍ കുഞ്ഞിരാമന്‍(62) എന്നിവരെയാണ് ബൈക്കിലെത്തിയ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

തിങ്കളാഴ്ച രാത്രി കടപൂട്ടി വീട്ടിലേക്ക് ബൈക്കില്‍ പോകവേയാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം 18ന് ഈ ഭാഗത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ആ സമയത്ത് പ്രസൂണിന്റെ വീടും ആക്രമിച്ചിരുന്നു.

ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചള്‍ നടന്നതിന് പിന്നാലെയാണ് പ്രസൂണിന് വെട്ടേല്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.