മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ ആദ്യ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 362 പോയിന്റ് ഇടിഞ്ഞപ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 34576ലും നിഫ്റ്റി 10387ലുമാണ് വ്യാപാരം നടക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെയും പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് വിപണി നിരീക്ഷകരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: