സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചു

Tuesday 11 December 2018 12:52 pm IST

ഓസ്ലോ: സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും ഡെനിസ് മുക്വെഗെയ്ക്കും സമ്മാനിച്ചു. ലൈംഗിക പീഡനങ്ങളില്‍ പരിക്കേല്‍ക്കുന്ന സ്ത്രീകളെ ചികിത്സയ്ക്കായി പ്രവര്‍ത്തിക്കുന്ന കോംഗോ ഡോക്ടറാണ് ഡെനിസ് മുക്വെഗെക്. ഐഎസിന്റ അടിയമയായിരുന്നു നാദിയ മുറാദ്. 

സ്ത്രീകളെ ലൈംഗിക ആയുധങ്ങളാക്കി ഉപയോഗിക്കുന്നതിനെതിരെ ഇരുവരും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇരുവര്‍ക്കും നൊബേല്‍ സമ്മാനം നേടിക്കൊടുത്തത്. 

ഐഎസില്‍ നിന്ന് രക്ഷപ്പെട്ടതുമുതല്‍ ഇറാഖിലെ യസീദി പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനായാണ് നാദിയ പ്രവര്‍ത്തിച്ചുവരുന്നത്. ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട നാദിയയെ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ എത്തിക്കുകയും, തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, യുഎസ് വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേ എന്നിവരുമായും നാദിയ കൂടിക്കാഴ്ച നടത്തിയിരുന്നു. 

നാദിയയുടെ പ്രവര്‍ത്തങ്ങള്‍ക്ക് 2016ല്‍ യൂറോപ്യന്‍ യൂണിയന്‍ സഖരോവ് മനുഷ്യാവകാശ സമ്മാനം നല്‍കി ആദരിച്ചു. കൂടാതെ  യുഎന്നിന്റെ ആദ്യ ഗുഡ്‌വില്‍ അംബാസിഡറായും നാദിയ നിയമിതയായിരുന്നു. 

അതേസമയം തനിക്ക് ലഭിക്കുന്ന പുരസ്‌കാരം ഒരു വിജയമല്ലെന്നും സമൂഹത്തിലെ തിന്മകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഇതെന്നും പുരസ്‌കാരം കൈപ്പറ്റിയശേഷം  മുക്വെഗെ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.