മിസോറാമില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് സോറാംതാങ്ക ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സന്ദര്‍ശിച്ചപ്പോള്‍
ഐസ്വാള്‍: മിസോറാമില്‍ ബിജെപിക്ക് ആദ്യമായി ഒരു സീറ്റ് ലഭിച്ചു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ ഇവിടെ 40 സീറ്റുകളാണ് ഉള്ളത്. തുയിച്ചവാങ്ങ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ ബുദ്ധ ധന് ചക്മയാണ് ജയിച്ചത്.
ഹിന്ദു ന്യൂനപക്ഷ വംശമായ ചക്മ സമുദായാംഗമാണ്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ബുദ്ധ ധന് ഹിന്ദു ന്യൂനപക്ഷത്തോടുള്ള ലാല്‍ തന് ഹാവ്ലയുടെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. പിന്നെ ബിജെപിയില്‍ എത്തി. തുയിച്ചവാങ്ങ് ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ്. ബിജെപി വോട്ട് വിഹിതവും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍( 2013)0.37 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ ഇക്കുറി അത് 7.9 ശതമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: