ന്യൂദല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജന താത്പ്പര്യത്തിനായി സമയം ചെലവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശീതകലാ സമ്മേളനത്തിന്റെ ആരംഭത്തില്‍ പാര്‍ലമെന്റില്‍ എത്തിയതായിരുന്നു അദ്ദേഹം.
പൊതു താത്പ്പര്യമുള്ള വിഷയങ്ങളില്‍ വവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണം.അതിലൂടെ പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റ് ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ താത്പ്പര്യങ്ങള്ക്കല്ലാതെ മറിച്ച് പൊതു ജനങ്ങളുടെ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീതകാല സമ്മേളനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇതില്‍ പ്രതിനിധികള്‍ എല്ലാം പങ്കെടുക്കണമെന്നും മോദി പറഞ്ഞു. ചോവ്വാഴ്ച ആരംഭിച്ച ശീതകാല സമ്മേളനം ജനുവരി 8ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: