ഹൈദരാബാദ് : തെലങ്കാനയിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നുവെന്ന് കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കോൺഗ്രസിന്റെ മഹാസഖ്യത്തെ തൂത്തെറിഞ്ഞ് ടിആർഎസ് മുന്നെറിയതിനെ തുടർന്നാണ് പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയത്.
85 സീറ്റുകളിൽ തെലങ്കാന രാഷ്ട്രസമിതി മുന്നേറുകയാണ്. കോൺഗ്രസ് സഖ്യത്തിന് 23 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും രാജസ്ഥാനില്‍ കോൺഗ്രസ് മുന്നിലാണ്. അതേസമയം ഛത്തീസ്ഗഡിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്.
എന്നാൽ തെലങ്കാനയിൽ മാത്രമാണ് തെരഞ്ഞെടുപ്പ് യന്ത്രത്തിനെതിരെ പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: