തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ചൊവ്വാഴ്ചയും പിരിച്ചുവിട്ടു. ബഹളം മൂലം ചോദ്യോത്തര വേള റദ്ദാക്കിയാണ് സഭ പിരിച്ചുവിട്ടത്.
രാവിലെ സഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സഭ പിരിച്ചുവിടുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: