മമ്പറം: പറമ്പായി നിഷാദ് വധക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് നാടകം കളിക്കുകയാണെന്ന് കര്‍മ്മസമിതി കണ്‍വീനര്‍ എ.അനില്‍കുമാര്‍.
25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ വാങ്ങി നിഷാദിനെ കൊലപെടുത്തിയതാണെന്ന് ബംഗളൂരു സ്ഫോടനക്കേസ് പ്രതി സലിം കുറ്റസമ്മത മൊഴിനല്‍കിയിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച മുഴവന്‍ വിവരങ്ങളും ബംഗളൂരു പോലീസ് െ്രെകംബ്രാഞ്ചിന് കൈമാറിയിട്ടും സലിമിന്റെ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനോ കുഴിച്ചിട്ട മൃതദേഹം കണ്ടെത്താനോ സാധിച്ചിട്ടില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം കിട്ടിയ പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്യാതെ മൃദുസമീപനംകാട്ടി കൂട്ടുപ്രതികളെ രക്ഷപെടുത്താനുള്ള െ്രെകംബ്രാഞ്ച് ശ്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്വപെട്ടു. ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അന്തര്‍ സംസ്ഥാന വിദേശബന്ധങ്ങളുള്ള പ്രതികളുള്‍പ്പെട്ട നിഷാദ് വധക്കേസ് എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: