ചെറുപുഴ: ചെറുപുഴ സബ് പോസ്റ്റ്ഓഫീസ് കെട്ടിടം പണിയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹ. 1985 ല്‍ ചെറുപുഴ മേലെബസാറില് പോസ്റ്റ്ഓഫീസ് കെട്ടിടം പണിയുന്നതിനായി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നല്കിയ നിവേദനത്തിന് ലഭിച്ച മറുപടിയിലാണ് മന്ത്രി മനോജ് സിന്‍ഹ കെട്ടിടം പണിയാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയത്. നഗരത്തിന്റെ ഹൃദയഭാഗത്ത് കോടിക്കണക്കിന് രൂപ വിലയുള്ള സ്ഥലമുണ്ടായിട്ടും വാടകക്കെട്ടിടത്തിലാണ് ചെറുപുഴ സബ് പോസ്റ്റാഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. സ്വന്തമായുള്ള ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. സ്ഥലമെടുത്ത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബിജെപി പഞ്ചായത്ത് മണ്ഡലം ഭാരവാഹികളായ രാജു ചുണ്ട, മോഹനന് പലേരി, മാത്യു തടത്തില്‍, മോഹനന് പാലങ്ങാടന്‍, നാരായണന് കല്ലറ, അനില്‍കുമാര്‍ ചെറുപുഴ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: