തില്ലങ്കേരി: സിപിഎം കേന്ദ്രത്തില്‍ വടിവാളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മേഖലയിലെ സിപിഎം കേന്ദ്രങ്ങളില്‍ രാത്രികാലങ്ങളില്‍ ബോംബ് സ്ഫോടനം പതിവാണ്. സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ തെളിവാണിത്. അടുത്തിടെ സിപിഎം, ഡിവൈഎഫ്ഐ ബന്ധമുപേക്ഷിച്ച് നിരവധിപേരാണ് ബിജെപിയില്‍ ചേര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിന് തടയിടാനാണ് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നത്. തില്ലങ്കേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ദേവദാസ് മൂര്‍ക്കോത്ത് അധ്യക്ഷത വഹിച്ചു. ദിനേശന് വിലങ്ങേരി, കെ.പി.വിജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: