മുംബൈ : മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടക്കാല ഗവര്‍ണറാകും. ഊര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ ഒരാളെ നിയമിക്കുന്നതുവരെ വിശ്വനാഥന് ഈ സ്ഥാനത്തു തുടരുമെന്നാണ് സൂചന.
2016 ജൂലൈ നാലിനാണ് വിശ്വനാഥന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ ആര്‍ബിഐക്കുവേണ്ടി വിശ്വനാഥനാകും ഇനി പങ്കെടുക്കുക. വിരാള്‍ ആചാര്യ, ബി.പി. കനുങ്കോ, എം.കെ. ജെയിന് എന്നിവരാണ് മറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.
തിങ്കളാഴ്ചയാണ് ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജി വെയ്ക്കുന്നത്. 2016 സെപ്തംബറിലാണ് ഊര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: