ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഷോപിയാന്‍ ജില്ലയില്‍ പോലീസ് ക്യാമ്പിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്ക് വീരമൃത്യു. മൂന്നുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
റെസിഡന്‍ഷ്യല്‍ ഏരിയയില്‍ പോലീസുകാര്‍ നിരീക്ഷണം നടത്തവേ ഭീകരര്‍ ഇവരുടെ ക്യാമ്പില്‍ കയറി ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട പോലീസുകാരുടെ തോക്കുകളും മറ്റും ഭീകരര്‍ മോഷ്ടിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പോലീസ് പോസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ പോലീസുകാര്‍ കൊല്ലപ്പെട്ടതില്‍ ദൂഃഖമുണ്ട്. ഇവരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഒമര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: