പുക: ഇന്‍ഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

Tuesday 11 December 2018 5:37 pm IST

കൊല്‍ക്കത്ത : പുക കണ്ടതിനെ തുടര്‍ന്ന് ജയ്പൂര്‍- കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. എയര്‍ബസ് എ320 നിയോ എന്ന വിമാനത്തില്‍ 136 യാത്രാക്കാരാണ് ഉണ്ടായിരുന്നത്. 

വിമാനം അപകടത്തില്‍ ആകുമ്പോള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന മെയ്‌ഡേ സന്ദേശം നല്‍കിയതോടെ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. അതിനുശേഷം എയര്‍ബസ് എ320 നിയോ എന്ന വിമാനം അടിയന്തിരമായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. 

ലാന്‍ഡ് ചെയ്തയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ വഴി പുറത്തെത്തിച്ചു. പുക കണ്ടെത്തുമ്പോള്‍ കൊല്‍ക്കത്തയില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു വിമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.