ന്യൂദല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറിയായി വിരമിച്ച ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവേണിങ് ബോര്‍ഡിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ദാസ് ആര്‍ബിഐയുടെ 25-ാമത് ഗവര്‍ണ്ണറാകും.
നോട്ട് നിരോധന കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്തനായി പ്രവര്‍ത്തിച്ച ശക്തികാന്ത ശര്‍മയെ ഊര്‍ജിത് പട്ടേലിന് പകരക്കാരനായി നിയോഗിക്കുമ്പോള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് റിസര്‍വ് ബാങ്കിന്റെ നയരൂപീകരണ രീതികളില്‍ പ്രകടമായ മാറ്റം സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. 37 വര്‍ഷത്തെ ഐഎഎസ് സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ച ശക്തികാന്ത ദാസിന്റെ റിസര്‍വ് ബാങ്ക് മേധാവി സ്ഥാനത്തേക്കുള്ള നിയമനം ഏറെ പ്രതീക്ഷയോടെയാണ് സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: