ന്യൂദല്‍ഹി: രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രിയെന്നത് മാധ്യമങ്ങളുടെ ചര്‍ച്ച. മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടും രാഹുലിന്റെ വലംകൈയായ സച്ചിന് പൈലറ്റുമാണ് രംഗത്തുള്ളത്. ഇവരാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും. ഇരുവരുടെയും അനുയായികള്‍ തങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഗെഹ്ലോട്ട് പരിചയ സമ്പന്നനാണ്. പക്ഷെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് അത്ര വേണ്ടപ്പെട്ടവനല്ല. സച്ചിന് പൈലറ്റ് യുവാവാണ്, രാഹുലിന്റെ അടുത്തയാളാണ്. ഏതായാലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അത്ര സുഗമമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: