ലോകകപ്പ് ഹോക്കി ബെല്‍ജിയം ക്വാര്‍ട്ടറില്‍

Wednesday 12 December 2018 3:08 am IST

ഭുവനേശ്വര്‍: പാക്കിസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം ലോകകപ്പ് ഹോക്കിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

ഇന്നലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ക്രോസ്ഓവര്‍ മത്സരത്തില്‍ പാക്കിസ്ഥാനെ നിലംതൊടീക്കാതെയായിരുന്നു ബെല്‍ജിയത്തിന്റെ കുതിപ്പ്. ആദ്യ ക്വാര്‍ട്ടറില്‍ രണ്ടും തുടര്‍ന്നുള്ള മൂന്ന് ക്വാര്‍ട്ടറുകളില്‍ ഓരോ ഗോളും നേടിയാണ് ബെല്‍ജിയം അവസാന എട്ടിലൊന്നായത്.

കളിയുടെ പത്താംമിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സാണ് ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 13-ാം മിനിറ്റില്‍ തോമസ് ബ്രീല്‍സിലൂടെ അവര്‍ ലീഡ് ഉയര്‍ത്തി. പിന്നീട് 27-ാം മിനിറ്റില്‍ സെഡ്രക് ചാര്‍ലിയറിലൂടെ ബെല്‍ജിയം മൂന്നാം ഗോള്‍ നേടി. അതിനുശേഷം 35-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ ഡോക്കിയറും 53-ാം മിനിറ്റില്‍ ടോം ബൂണും ലക്ഷ്യം കണ്ടതോടെ ബെല്‍ജിയത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.