ദുബായ്: സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയെ രാജ്യാന്തര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നത് ഐസിസി വിലക്കി. അനുവദിച്ച 15 ഡിഗ്രിയേക്കാള്‍ വളച്ചാണ് ധനഞ്ജയ പന്തെറിയുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ നിയമവിധേയമല്ലെന്ന് ഐസിസി കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തുടര്‍ന്ന് ബ്രിസ്ബേനിലെ നാഷണല്‍ ക്രിക്കറ്റ് സെന്ററില്‍ ബൗളിങ് ആക്ഷന്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയശേഷമാണ് ധനഞ്ജയയ്ക്ക് ബൗളിംഗില്‍ വിലക്കേര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചത്.
ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയശേഷം വീണ്ടും പരിശോധനകള്‍ക്കായി അപേക്ഷ നല്കാന് ധനഞ്ജയക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: