ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്സ് 311ലും നിഫ്റ്റി 95ലുമെത്തി

Wednesday 12 December 2018 10:29 am IST

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്സ് 311 പോയിന്റ് നേട്ടത്തില്‍ 35461ലും നിഫ്റ്റി 95 പോയിന്റ് ഉയര്‍ന്ന് 10644ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1290 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 301 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റമോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, സിപ്ല, ഒഎന്‍ജിസി, എസ്ബിഐ, വേദാന്ത, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്പിസിഎല്‍, ടൈറ്റന്‍ കമ്ബനി, കോള്‍ ഇന്ത്യ, ബിപിസിഎല്‍, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.